Travelogue: ഇടുക്കിയുടെ സ്പന്ദനങ്ങളെ തേടിയുള്ള യാത്ര ഒരു വികാരമാണ്. ആ വികാരത്തിന്റെ മാറ്റൊലിയായിരുന്നു കുറെ നാളായിട്ടു സ്വപനം കാണുന്ന ഉറുമ്പിക്കര യാത്ര.
ചില നേരങ്ങളിൽ നമ്മുടെ പ്ലാനുകൾ ഒന്നും നേരെ ചുവെ നടക്കില്ല. അങ്ങനെ നടക്കാതെ പോയ യാത്രകളുടെ ലിസ്റ്റ് എടുത്താൽ കുറെ കാണും. ആ ലിസ്റ്റിലെ മറ്റൊരു എൻട്രി ആക്കാൻ കാത്തു നില്കാതെയാണ് ഉറുമ്പിക്കരയിലേയ്‌ക്ക് യാത്ര തിരിച്ചത്.
ഉറുമ്പിക്കര അഥവാ ഉറുമ്പി ഹിൽസ് എന്ന സ്ഥലം നിങ്ങളിൽ ചിലരെങ്കിലും കേട്ട് കാണും. കോട്ടയം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിരിലായിട്ടാണ് ഉറുമ്പിക്കര എന്ന ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്ന് ഏകദേശം 23km ദൂരം സഞ്ചരിച്ചു വേണം ഉറുമ്പിക്കരയിൽ എത്താൻ.
Started at: | Kakkanad, Ernakulam |
Places Covered: | Urumbikkara Hills, Urumbikkara Waterfalls such as Wembly Waterfalls, Vadakemala Waterfalls & Vellappara Waterfalls. Then Irumulachi Kallu and Madhamakulam Waterfalls |
Distance Covered: | 260-280 kms |
Route: | Kakkanad -> Pala-> Kanjirapally-> Mundakayam-> Idukki Township -> Wembly Waterfalls -> Vadakemala Waterfalls -> Vellappara Waterfalls -> Irumulachi Kallu -> Madhamakulam Waterfalls -> Kuttikanam -> Mundakayam -> Kanjirapally -> Pala -> Kakkanad. |
Route Map: | urumbikkara-off-road-route-map |
ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഏതേലും ഒരു മലയുടെ മുകളിൽ നിൽക്കണം എന്ന് എവിടെനിന്നോ കേട്ട പോലെ തോന്നുന്നു . ഇനിയിപ്പോ ആരും പറഞ്ഞില്ലെങ്കിൽ തന്നെ അത് ശരിക്കും സത്യമാണ്. അതിനു ഉത്തമ ഉദാഹരണമാണ് ഉറുമ്പിക്കര എന്ന സ്ഥലം.
Read More: Best 8 Tourist Places to Visit in Thekkady: Sightseeing Off-road, Boating and more
Kakkanad to Mundakayam:
എന്നത്തേയും പോലെ ഇന്നും കാക്കനാട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കാക്കനാട് നിന്ന് അതിരാവിലെ തന്നെ ഞാൻ പുറപ്പെട്ടു. തൃപ്പൂണിത്തുറ – കുറവിലങ്ങാട് – പാലാ -കാഞ്ഞിരപ്പള്ളി – വഴി മുണ്ടക്കയം എത്തിയപ്പോൾ സമയം 9 കഴിഞ്ഞിരുന്നു.
പെരുവന്താനം പോലീസ് സ്റ്റേറ്റേഷനു സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് രാവിലത്തെ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ ഈ യാത്രയിൽ എന്റെ സഹചാരിയായ ജോർജ്കുട്ടി ഹോട്ടലിനു സമീപം കാത്തു നില്പുണ്ടായിരുന്നു.
Mundakayam to Urumbikkara Hills
മുണ്ടക്കയത്തു നിന്ന് രണ്ടു വഴിയുടെ ഉറുമ്പിയ്ക്കരയിൽ എത്തിച്ചേരാം:
Rotue 1: മുണ്ടക്കയം – കൂട്ടിക്കൽ – ഏന്തയാർ – കൊക്കയാർ – വെമ്പലി – ഉറുംബികര
Rotue 2: മുണ്ടക്കയം – ബോയ്‌സ് എസ്റ്റേറ്റ് – കൊക്കയാർ – വെമ്പലി -ഉറുമ്പിക്കര (Our Route)
ഉറുമ്പിക്കരയിലേക്കുള്ള ഞങ്ങളുടെ യാത്ര അവിടെ ആരംഭിക്കുകയാണ്. വഴിയിൽ കണ്ട പെട്ടിക്കടയിൽ നിന്ന് കടലമിട്ടായിയും ബിസ്ക്കറ്റും വാങ്ങി ഞങ്ങൾ വണ്ടി സ്റ്റാർട്ട് ചെയ്തു.
Vembly Waterfalls:
മുണ്ടക്കയത്തു നിന്ന് ബോയ്‌സ് എസ്റ്റേറ്റിലൂടെയുള്ള റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചാൽ കൊക്കയാർ എന്ന കൊച്ചു ഗ്രാമത്തിൽ എത്തും. അവിടെ നിന്ന് കുറച്ചുകൂടി മുമ്പോട്ടു ചെല്ലുമ്പോൾ വെമ്പളി വെള്ളച്ചാട്ടം (Vembly Waterfalls) കാണാൻ സാധിക്കും.
ചെറുതല്ലാത്ത മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് വെമ്പളി വെള്ളച്ചാട്ടം. റോഡിൽ കൂടി പോകുമ്പോൾ തന്നെ കാണാൻ സാധിക്കുമെങ്കിലും സ്വകാര്യ വക്തിയുടെ പറമ്പിൽ കൂടി കുറച്ചുദൂരം നടന്നു വേണം വെമ്പളി വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്താൻ.
മുന്നേ ഇവിടെ വന്നിട്ടുള്ളതു കൊണ്ടും ലക്‌ഷ്യം ഉറുമ്പിക്കര ആയതു കൊണ്ടും, അവിടെ അധിക സമയം ചിലവഴിച്ചില്ല.
Entry Fees: | N/A |
Entry Time: | N/A |
Camera Fees: | N/A |
വെമ്പളി വെള്ളച്ചാട്ടം എന്ന് പൊതുവെ പറയുമെങ്കിലും ഇത് ശരിക്കും വടക്കേമല വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണ്. പല പല തട്ടുകൾ ആയി ഒഴുകുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് വടക്കേമല വെള്ളച്ചാട്ടം.
Read More: Top 30 Places to Visit in Munnar Hill Station of Kerala
Vellappara Waterfalls:
വെമ്പളി വെള്ളച്ചാട്ടം കഴിഞ്ഞു കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ (100-200metre) ഇടത്തോട്ട് ടാർ ഇടാത്ത ഒരു റോഡ് കാണാം, അതിലെ ഒരു 1/2 കിലോമീറ്റർ മിച്ചം നടന്നാൽ വെള്ളപ്പാറ വെള്ളച്ചാട്ടം (Vellappara Waterfalls) എത്തും.
Read More: Vellappara Waterfalls: The hidden waterfall near Urumbikkara Hills
ഉറുമ്പിക്കരയിലെ ഏറ്റവും നല്ല വെള്ളച്ചാട്ടം ഏതെന്നു ചോദിച്ചാൽ വെള്ളപ്പാറ വെള്ളച്ചാട്ടം എന്ന് നിസംശയം പറയാം.
പുറമെ നിന്ന് നോക്കിയാൽ ഇവിടെ അങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ട് എന്ന് തോന്നുകയേ ഇല്ല.
വെള്ളപ്പാറ വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ ബൈക്കിനോ ജീപ്പിനോ പോകാമെങ്കിലും റോഡ് സൈഡ് വണ്ടി വെച്ചിട്ടു നടന്നു പോകുന്നതാണ് രസം.
Entry Fees: | N/A |
Entry Time: | N/A |
Camera Fees: | N/A |
നേരത്തെ വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾ അങ്ങോട്ട് പോയില്ല.
Vembly 2 Waterfalls:
അടുത്തത് വെമ്പളിയിലെ മൂന്നാമത്തെ വെള്ളച്ചാട്ടമാണ്. വെമ്പലി വെള്ളച്ചാട്ടത്തിന്റെ തൊട്ടു മുകളിലത്തെ തട്ടാണത്. ബാക്കിയുള്ള വെള്ളച്ചാട്ടങ്ങൾ അപേക്ഷിച്ചു ഈ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിച്ചേരാൻ ലേശം കഷ്ടപ്പെടേണ്ടി വരും. അങ്ങോട്ടുള്ള വഴി മുഴുവൻ കാട് പിടിച്ചു കിടക്കുകയാണ്.
ഈ വെള്ളച്ചാട്ടത്തിനു പ്രത്യേകിച്ച് എന്തേലും പേരുണ്ടോ എന്ന് അറിയില്ല. വെമ്പളി വെള്ളച്ചാട്ടം ഇതിനു താഴെയായിട്ടും, വടക്കേമല വെള്ളച്ചാട്ടം ഇതിനു മുകളിലായിട്ടും സ്ഥിതി ചെയുന്നു.
Entry Fees: | N/A |
Entry Time: | N/A |
Camera Fees: | N/A |
നേരത്തെ ഇവിടെ വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾ ഇവിടെയും കയറിയില്ല .
Vadakemala Waterfalls:
അവിടെ നിന്നും കുറച്ചു കൂടി മുമ്പോട്ടു ചെല്ലുമ്പോൾ ടാറിട്ട റോഡ് അവസാനിക്കും, പിന്നെ അങ്ങോട്ടുള്ള വഴി ടാറിടാത്തതാണ്. ഒരു 100 മീറ്റർ കൂടി മുന്പോട്ടു പോയാൽ വഴി രണ്ടായിട്ടു തിരിയുന്നത് കാണാം.
നേരെയുള്ള വഴിയിലൂടെ പോയാലും, വല്ലത്തേയ്ക്കുള്ള വഴിയിലൂടെ പോയാലും ഉറുമ്പിക്കരയിൽ എത്താം. പക്ഷെ പരിസരവാസികളോട് സംസാരിച്ചതിൽ നിന്ന് വല്ലത്തേയ്ക്കുള്ള വഴിയിലൂടെയാണ് ജീപ്പ് ഒക്കെ പോകുന്നത് എന്ന് മനസിലാക്കാൻ സാധിച്ചു.
ഞങ്ങൾ അവിടെ നിന്ന് വലത്തേയ്ക്കുള്ള വഴി തിരിഞ്ഞു. അതിലെ ഒരു 200 മീറ്റർ മുന്പോട്ടു ചെല്ലുമ്പോൾ വടക്കേമല വെള്ളച്ചാട്ടം (Vadakemala Waterfalls) കാണാൻ സാധിക്കും.
Entry Fees: | N/A |
Entry Time: | N/A |
Camera Fees: | N/A |
നേരത്തെ ഇവിടെയും വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾ അവിടെ അധികസമയം ചിലവഴിച്ചില്ല.
Urumbikkara Hills Offroad:
ഉറുമ്പിക്കരയിലേക്കുള്ള ഓഫ്-റോഡ് അവിടെ നിന്ന് ആരംഭിക്കുകയാണ്. ചെറിയ ചെറിയ കയറ്റങ്ങളും, ഇറക്കങ്ങളും, വളവുകളും താണ്ടി ഞങ്ങളുടെ യാത്ര തുടർന്നു
സൂര്യൻ അതിന്റെ പ്രഭാവലയത്തിൽ ഞങ്ങൾ മുക്കിയെങ്കിലും തണുത്ത കാറ്റു ഞങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ ഇടേയ്‌ക്ക് ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ഒക്കെ കാണാൻ സാധിക്കും.
അങ്ങനെ ഞങ്ങൾ ഉറുമ്പിക്കരയിൽ എത്തി.
തേയിലച്ചെടികൾ കൊണ്ട് മൂടിയ ഒരു കൊച്ചു സുന്ദരി – അതാണ് ഉറുമ്പിക്കര. പൊതുവെ തണുത്ത അന്തരീക്ഷമാണവിടെ. ഞങ്ങൾ രണ്ടും അവിടെ കുറച്ചു നേരം ഇരിക്കാൻ തീരുമാനിച്ചു.
കാറ്റിന്റെ ഉഷ്മളതയിൽ അലിഞ്ഞു കുറച്ചു നേരം.
ഉറുമ്പിക്കരയിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ടി ഫാക്ടറി കാണാൻ സാധിക്കും. ഫാക്ടറിയുടെ കുറച്ചു ഫോട്ടോകൾ എടുത്തിട്ട് ഞങ്ങൾ അധികം വൈകാതെ അവിടെ നിന്ന് മുന്നോട്ടു നീങ്ങി.
കുറച്ചുകൂടി മുമ്പോട്ടു ചെന്ന് കഴിയുമ്പോൾ വഴി രണ്ടായിട്ടു പിരിയുന്നതു കാണാം – ഒന്ന് നേരെയും, ഒന്നും ഇടത്തോട്ടും.
നേരെയുള്ള വഴിയേ പോയാൽ ഉറുമ്പി ഹിൽ പാലസ് (Urumbi Hill Palace) എന്ന റിസോർട്ടിലേയ്ക്കും, പിന്നെ അവിടെ നിന്ന് പെരുവന്താനത്തേയ്ക്കും പോകാവുന്നതാണ്. ഇടത്തോട്ടുള്ള വഴിയിലൂടെ പോയാൽ ഇരുമുലച്ചി കല്ല്, മദാമ്മകുളം എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്താം.
ഉറുമ്പിക്കരയിൽ ഒരു ദിവസം താമസിക്കാൻ താല്പര്യമുണ്ടെങ്കിൽ ഉറുമ്പി ഹിൽ പാലസ് നല്ലൊരു ഓപ്ഷൻ എന്ന് തോന്നുന്നു. അതല്ലാതെ ഇവിടെ വേറെ താമസ സൗകര്യങ്ങൾ അല്ലെങ്കിൽ മറ്റു റെസ്റ്റോർട്ടുകൾ ഒന്നും കണ്ടില്ല.
Name: | Urumbi Hill Palace |
Stay Type: | Resort |
Address: | Kootikal Elappara Rd, Yendayar, Kottayam, Kerala 686514 |
Phone Number: | 094460 80850 |
Location: | https://goo.gl/maps/SKfzj6RwZZxnQ8d9A |
Irumulachi Kallu Offroad:
Vadakkemala Waterfalls to Irumalachi Rock | 8km |
ഉറുമ്പിക്കരയിൽ നിന്ന് ഇരുമുലച്ചി കല്ലിലേയ്ക്കുള്ള ഓഫ്-റോഡ് യാത്ര നല്ല ഒന്നാന്തരം തറവാടിയാണ്. ശരിക്കും പറഞ്ഞാൽ ഹൈറേഞ്ച്ന്റെ സകല വൈവിധ്യങ്ങളും പടർന്നു കിടക്കുന്ന ഓഫ്-റോഡ്.
ജീപ്പ് മാത്രമേ, ഇനി അങ്ങോട്ടുള്ള യാത്രയ്ക്ക് പറ്റുകയുള്ളൂ എന്ന് നിസംശയം പറയാം.
പ്രളയം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല എന്നതിനാൽ ചിലയിടത്തു ജീപ്പിനു പോലും പോകാൻ പറ്റാത്ത രീതിയിൽ കുഴികൾ രൂപപ്പെട്ടു കിടപ്പുണ്ട്.
ഓഫ്-റോഡ് പോകുമ്പോൾ ഗ്രൂപ്പ് ആയിട്ടു പോകണം എന്ന് പൊതുവെ പറയാറുണ്ട്. എന്തേലും പ്രേശ്നമുണ്ടായേൽ കൂട്ടിനു വേറെ ആളുണ്ടല്ലോ എന്ന ചിന്ത കരണമായിരിക്കും അത്.
ഉറുമ്പിക്കര ഓഫ്-റോഡ് ഇപ്പോഴത്തെ അവസ്ഥയിൽ സോളോ റൈഡിനു അനുയോജ്യമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ഞങ്ങൾ യാത്ര തുടർന്നു. തേയില ചെടികളുടെ ഇടയിലൂടെ കുറച്ചു നേരം പോയി കഴിയുമ്പോൾ ഏലചെടികൾ കാണാൻ സാദ്ധിക്കും. പിന്നെ കുറച്ചേ കൂടി പോയി കഴിഞ്ഞപ്പോൾ, പേരറിയാത്ത കുറെ മരങ്ങളും മറ്റും നിൽക്കുന്നത് സാധിക്കും അവിടെ നിന്ന് കാട് ആരംഭിക്കുകയാണ്.
അങ്ങനെ കിതച്ചും, നിർത്തിയും, തള്ളിയും ഇരുമുലച്ചി കല്ലിന്റെ അടുത്തെത്തി. വണ്ടി റോഡ് സൈഡിൽ വെച്ചിട്ടു ഞങ്ങൾ മലമുകളിലേക്ക് കേറി.
ഇരുമുലച്ചി കല്ലിന്റെ മുകളിൽ ജോർജ്കുട്ടി ഇരുന്ന സമയം ഞാൻ ഫോട്ടോ എടുപ്പും വീഡിയോ എടുപ്പുമായി കുറെ നേരം ചുറ്റും ഓടി നടന്നു. കോട കെറുവാൻ തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ കാഠിന്യം കൂടി കൂടി വരുന്നു. മഞ്ഞു മാത്രമല്ല, മഴയും കൂട്ടുവരുവോ എന്ന് സംശയം തോന്നിയതിനാൽ ഞങ്ങൾ അവിടുന്ന് നിന്ന് പുറപ്പെടുവാൻ തീരുമാനിച്ചു.
വണ്ടി പിന്നെയും മുന്പോട്ടു നീങ്ങി. ഇരുമുലച്ചി കല്ല് കഴിഞ്ഞു താഴ്വരയിലേയ്ക്ക് ഒരു ഇറക്കം. അവിടെ ഒരു ചെറിയ പുഴയുണ്ട്, പുഴയുടെ കുറുകെ കല്ലുകൊണ്ട് നിർമിച്ചു പാലവും. അത് പകുതി നശിച്ച അവസ്ഥയിലാണ്.
പിന്നെ ഒരു കയറ്റമാണ്, അവിടെ ജീപ്പിനു പോലും പോകാൻ പറ്റാത്ത രീതിയിൽ റോഡിനു കുറുകെ കുഴി രൂപപ്പെട്ടു കിടക്കുകയാണ്. ആ കുഴി കടക്കാൻ കുറച്ചു പ്രയാസപ്പെട്ടു, വണ്ടി റേസ് ചെയ്യുന്നതിനോടൊപ്പം തള്ളണം, എന്നാലേ അവിടം കടന്നു പോകാൻ സാധികുവുള്ളു
ചുറ്റും പച്ചപ്പും, കോടയും മാത്രം. കാറ്റ് നമ്മളെ മാടി മാടി വിളിക്കുന്നു. യാത്രയുടെ ലഹരിയിൽ മുങ്ങി വണ്ടി പിന്നെയും മുന്പോട്ടു നീങ്ങി.
Madhamakulam Waterfalls:
irumalachi rock to Madhammakkulam Waterfalls : | 1.3km |
വളവുകളും, കയറ്റങ്ങളും താണ്ടി, ഞങ്ങൾ അവസാനം മദാമകുളം വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന സ്ഥലത്തു എത്തി.
Read More: Madammakulam Waterfalls the lesser known destination in Idukki
മദാമകുളം (Madhamakulam Waterfalls) കാണാൻ ഒന്നെങ്കിൽ ഉറുമ്പിക്കര വഴി വരണം, അല്ലെങ്കിൽ ആഷ്‌ലി എസ്റ്റേറ്റ് വഴിയുള്ള റോഡ്, അതുമല്ലെങ്കിൽ ഉപ്പുകുളത്തു നിന്നുള്ള റോഡ്. ഏതു റൂട്ട് ആണേലും ഓഫ് റോഡിങ്ങിനുള്ള വകുപ്പ് ഇഷ്ടംപോലെ ഉണ്ട്. എന്നിരുന്നാൽത്തന്നെയും ഉപ്പുകുളത്തു നിന്നുള്ള വഴിയാണ് ഏറ്റവും നല്ലത്.
നേരത്തെ ഞങ്ങൾ മദാമകുളം വെള്ളച്ചാട്ടം കാണാൻ വന്നിട്ടുണ്ട്. അന്ന് അഷലി എസ്റ്റേറ്റ് വഴിയുള്ള ഓഫ്-റോഡിലൂടെയാണ് വന്നത്. മടങ്ങിയത് ഉപ്പുകുളം വഴിയും.
ഇന്നത്തെ മടക്കയാത്രയും ഉപ്പുകുളം വഴിയാണ്.
Uppukulam Reservoir:
മദാമകുളം കഴിഞ്ഞു കുറച്ചു കൂടെ മുന്പോട്ടു ചെന്നപ്പോൾ പരിസരം മുഴുവൻ കോട കേറി. ചുറ്റമുള്ളതു ഒന്നും കാണാൻ സാധികാത്ത അത്രെയും കോട.
മദാമകുളം കാണാൻ കുറച്ചു പേര് ജീപ്പിലും മറ്റുമായി വന്നിട്ടുണ്ടായിരുന്നു. മടക്ക യാത്രയിൽ അവരുടെ പിറകെയാണ് കുറച്ചു നേരം ഞങ്ങൾ സഞ്ചരിച്ചത്.
മുന്നിൽ ഒരു ജീപ്പിൽ അവരും പിറകിൽ രണ്ടു ബൈക്കുകളിൽ ഞങ്ങളും, പിന്നെ കോടയും, തൂളൽ മഴയും. ഹോ അതൊരു വല്ലാത്ത അനുഭവമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷം.
കോടയിൽ മുങ്ങിയ ചെങ്കുത്തായ ഇറക്കം ഒക്കെ ഇറങ്ങി ഞങ്ങൾ അവസാനം നിരപ്പായ സ്ഥലം സ്ഥലത്തെത്തി. അവിടെയാണ് ഉപ്പക്കുളം റിസെർവോയർ സ്ഥിതി ചെയ്യുന്നത്. മണിമലയാർ തുടങ്ങുന്നത് അവിടെ നിന്നാണ്.
Tyford Tea Estate:
കുറച്ചു കൂടി മുന്പോട്ടു സഞ്ചരിച്ചു കഴിയുമ്പോൾ ഒരു ടീ എസ്റ്റേറ്റ് എത്തും, അതാണ് Tyford Estate. അവിടെ റോഡ് സൈഡിൽ ഒരു ചെറിയ തടാകമുണ്ട്. അവിടെ കുറച്ചു നേരം ഞങ്ങൾ വണ്ടി നിർത്തി. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു അപ്പോൾ.
താമസിക്കാതെ അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു. തേയില തോട്ടങ്ങൾ കടന്നു പതിയെ ജനസഞ്ചാരമുള്ള ഇടമെത്താൻ അധികസമയം വേണ്ടിവന്നില്ല. അവിടെ നിന്ന് നേരെ കുട്ടിക്കാനം.
Kuttikanam to Kakkanad:
ഗേറ്റ് വെയ് ടു ഹൈറേഞ്ച് (Gateway to Highrange) എന്ന് പറയാവുന്ന സ്ഥലമാണ് കുട്ടിക്കാനം. കുട്ടിക്കാനത്തു നിന്ന് തേക്കടി പോകാം, തേക്കടി വഴി മൂന്നാർക്കു പോകാം, വാഗമൺ പോകാം, കട്ടപ്പന പോകാം, ഏലപ്പാറ പോകാം… എങ്ങോട്ടു പോയാലും നയനമനോഹരമായ കാഴ്ചകൾ നമ്മെ തേടി ഇരിപ്പുണ്ട് എന്ന് നിസംശയം പറയാം.
ഇനിയുള്ളത് തിരിച്ചുള്ള യാത്രയാണ്.
കുട്ടിക്കാനം (Kuttikanam) തൊട്ടു ഏതാണ്ട് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം (Valanjanganam falls) വരെ ആ സമയം കോടയിൽ മുങ്ങി കിടുക്കുവായിരുന്നു. കോടമഞ്ഞിന്റെ ഇടയിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ രസം, എത്ര പറഞ്ഞാലും മതിവരില്ല. ഇടേയ്‌ക്ക് വെച്ച് ഹൈറേഞ്ചിലെ തണുപ്പിൽ കുറച്ചു നേരം വണ്ടി നിർത്തി.
അങ്ങനെ അവസാനം മുണ്ടക്കയമെത്തി, സഹചാരിയായ ജോർജ്കുട്ടിയോടു യാത്ര പറയാൻ സമയമായി. അപ്പോൾ സമയം 7 മണിയോട് അടുത്തിരുന്നു.
യാത്രകൾ അങ്ങനെ തുടരുന്നു…
മലഞ്ചെരുവിലൂടെ ഒഴുകിവരുന്ന തെളിനീരുറവകളെ തഴുകി വരുന്നു കാറ്റിന്റെ ചെവിയിൽ കിന്നാരം ചൊല്ലാനും. തോഴിയായി കൂടിവരുന്ന കോടമഞ്ഞിൽ അലിഞ്ഞു ചേരൂവാനും
അങ്ങനെ അവസാനം സ്വന്തമെന്നു പറയാൻ കുറെ നല്ല ഓർമ്മകൾ മാത്രം അവശേഷിച്ചു ഓർമ്മകളിലാത്ത ഏതോ ലോകത്തേയ്ക്ക് മടങ്ങാനും….!!!
മടങ്ങിയെത്താനുള്ള വിളിയും കാത്തിരിക്കുന്ന വൃദ്ധനെ പോലെ മനസ് വെമ്പുന്നുണ്ടെങ്കിലും ശരീരം കാറ്റത്തു പാറി പറക്കുന്ന പട്ടം പോലെ പറന്നു നടക്കുന്നു. എഴുതണം എഴുതണം എന്ന് ഒത്തിരി ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ അതിങ്ങനെ നീണ്ടു നീണ്ടു പോകുന്നു. പിന്നെ വായിക്കാൻ വിട്ടുപോയ പുസ്തകങ്ങൾ കുറെ ഉണ്ടല്ലോ എന്ന സങ്കടവും…
#Off trail:
മദാമകുളത്തിനു സമീപം റോഡ് സൈഡിൽ ഒരു വലിയ കുഴി എടുത്തു ആരോ വേസ്റ്റ് തള്ളിയിട്ടത് കാണാൻ സാധിച്ചു. കുറച്ചൊന്നും വേസ്റ്റ് അല്ല, ഒരു 2 ലോഡ് വേസ്റ്റ് എങ്കിലും കാണുമെന്നു തോന്നുന്നു , അത്രെയ്ക്കും ഉണ്ടായിരുന്നു അത്.
തികച്ചും വേദനാജനകമായ കാഴ്ചയായിരുന്നു അത്. എന്താ ആളുകൾ ഇങ്ങനെ?
Urumbikkara Facts:
Place Name: | Urumbikkara Hill Station |
Points of Interest: | Urumbikkara Hlls, Irumulachi Kallu, Madhamakulam Waterfalls |
Nearest Town: | Enthayar, Mundakayam, Kuttikanam |
Route Type: | Off-road |
Difficulty Level: | Medium – High |
Elevation: | Terrain (3500-3900 ft. above sea level) |
Nearby Attractions | Ammachi Kottaram, Wembly Waterfalls, Vellapara Waterfalls, Vadakemala Waterfalls |
Start Point: | Kakkanad, Ernakulam |
End Point: | Kanjirapally, Kottayam |
Route: | Ernakulam – Pala – Kanjirapally – Mundakayam – Kokkayam – Vembly Waterfalls – Vellapara Waterfalls – Vadakemmala Waterfalls – Urumbikkara – Irumulachi Kallu – Madamakulam Waterfalls – Uppukulam – Kuttikanam – Mundakayam – Kanjirapally. |
Other Points to note:
- This off-road is not suitable for solo rides, as the area is remote.
- Few parts of the off-road require support from other riders to cross, due to the road condition.
- No range/only intermittent coverage for any mobile networks.
- Carry enough snacks and water, as necessary.
- Don’t through plastics or other non-degradable things on your way.
Leave a comment: