Travelogue: മലകൾ കൊണ്ട് മനോഹരമായ ഇടുക്കി സഞ്ചിരികൾക്കു സമ്മാനിച്ച മറ്റൊരു വിശിഷ്ട സ്ഥലമാണ് കാറ്റാടികടവ്. മനോഹരമായൊരു വ്യൂപോയിന്റാണ് അവിടെ നമ്മുക്കായി കാത്തിരിക്കുന്നത്. മാത്രവുമല്ല കോട മഞ്ഞിൽ മുങ്ങിയ മലനിരകൾ കാറ്റാടികടവിന്റെ മറ്റൊരു ആകർഷണമാണ്. എറണാകുളത്തു നിന്നു ദാ പോയി ദാ വന്നു , എന്ന് പറഞ്ഞു പോകാൻ പറ്റിയ സഥലങ്ങളിൽ ഒന്നാണിത്.
About Kattadikadavu
എറണാകുളത്തു നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ മുവാറ്റുപുഴയ്ക്കു അടുത്തായിട്ടാണ് കാറ്റാടികടവ് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികളുടെ ഇടയിൽ അധികം നാൾ ആയില്ല കാറ്റാടികടവ് എന്ന നാമം പ്രചരിക്കാൻ തുടങ്ങിയിട്ട്. മെയിൻ റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ട്രെക്ക് ചെയ്തു വേണം കാറ്റാടികടവിൽ വ്യൂപോയിന്റിൽ എത്താൻ.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം.
Entry Fees: | N/A |
Entry Time: | 6.00 am to 6.00 pm |
Camera Fees: | N/A |
Route:
എറണാകുളം – മുവാറ്റുപുഴ – വണ്ണപ്പുറം – കാറ്റാടികടവ്.
എറണാകുളത്തു നിന്ന് ഏകദേശം 65 കിലോമീറ്റർ ദൂരവും മുവാറ്റുപുഴയിൽ നിന്ന് ഏകദേശം 35km ദൂരവു മുണ്ട് കാറ്റാടികടവ് വരെ.
Kattadikadavu Travelouge:
ഏപ്രിൽ മാസത്തിലെ ഏതോ ഒരു ശനിയാഴ്ച ദിവസം . അന്ന് രാത്രി വൈകിയാണ് കാറ്റാടികടവ് വരെ ഒന്ന് പോയാലോ എന്ന ചിന്ത മനസ്സിൽ തോന്നി തുടങ്ങിയത്. എന്നാ പിന്നെ പിറ്റേന്ന് അങ്ങോട്ട് തന്നെ പോകാം എന്ന് വിചാരിച്ചു ഞാൻ കിടന്നു.
അധികം ദൂരം പോകാൻ ഇല്ല എന്നത് കൊണ്ടും, സോളോ ആണ് എന്നത് കൊണ്ടും രാവിലെ 7 മണി കഴിഞ്ഞപ്പോഴാണ് ട്രിപ്പിന് ഇറങ്ങിയത്. അങ്ങനെ കാക്കനാട് നിന്നും കാറ്റാടികടവ് ലക്ഷ്യമാക്കി ഞാൻ fz -യിൽ യാത്ര തിരിച്ചു.
രാവിലെ ആയിരുന്നത് കൊണ്ട് വഴിയിൽ അധികം തിരക്കിലായിരുന്നു. കരിമുകൾ – പുത്തൻകുരിശ് വഴി മുവാറ്റുപുഴ വരെ അധികം വൈകാതെ എത്തി.
തലേന്നു പെയ്ത മഴയുടെ ബാക്കിയാണോ എന്നറിയില്ല, ചെറിയ തണുപ്പിൽ മുങ്ങിയുള്ള യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
മുവാറ്റുപുഴയിൽ ഇന്ന് വണ്ണപ്പുറം വഴി കാറ്റാടികടവ് എന്ന ലക്ഷ്യത്തിലേക്കു എത്താൻ അധികം സമയം വേണ്ടി വന്നില്ല.
റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഞാൻ നടക്കാൻ തുടങ്ങി. നേരത്തെ പറഞ്ഞ പോലെ മെയിൻ റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ നടന്നു വേണം കാറ്റാടികടവിൽ എത്താൻ. അതിൽ തന്നെ ആദ്യത്തെ 200 -300 മീറ്റർ കുത്തനെയുള്ള കയറ്റമാണ്.
കയറ്റം വേഗം നടന്നു കയറിയത് കൊണ്ട് പെട്ടെന്ന് തന്നെ മടുത്തു, അതുകൊണ്ടു ബാക്കിയുള്ള ദൂരം പതുക്കെയാണ് കവർ ചെയ്തത്.
സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെ ഇടയിലൂടെയുള്ള എന്റെ യാത്ര തുടർന്നു. എങ്ങും കിളകളുടെ നാദവും, കാറ്റിന്റെ മൂളുന്ന ശബ്ദവും മാത്രം.
ആദ്യത്തെ ആ വലിയ കയറ്റം കഴിഞ്ഞാൽ പിന്നെ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും തന്നു കാറ്റാടികടവ് നമ്മളെ മാടി വിളിക്കും. ഇടയ്ക്കു ഇടയ്ക്കു മരച്ചില്ലകിളിൽ തട്ടി വെയിൽ അങ്ങിങ്ങായി തന്റെ പരിഭവം അറിയിച്ചു കൊണ്ടിരുന്നു.
നടന്നു നടന്നു ഒരു ചെറിയ കയറ്റത്തിൽ എത്തുമ്പോൾ ഒരു ബോർഡ് കാണാം “കാറ്റാടികടവ്” എന്ന് എഴുതിവെച്ചിരിക്കുന്നത് . അവിടെ നിന്ന് ഇടത്തോട്ടുള്ള കൈ വഴിയിലൂടെ ഒരു 200 -300 മീറ്റർ നടന്നാൽ കാറ്റാടികടവ് വ്യൂ പോയിന്റിൽ എത്തും.
അധികം വൈകാതെ ഞാൻ അവിടെ എത്തി. വ്യൂപോയിന്റിൽ നിന്ന് കുറച്ചു നേരം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചിട്ട് ഞാൻ കുറച്ചു നേരം അവിടെ കണ്ട ഒരു മരത്തിനു ചോട്ടിൽ ഇരുന്നു.
ചൂടിന്റെ കാഠിന്യം കൂടിയെങ്കിലും തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കോട മഞ്ഞു കേറാൻ തുടങ്ങി. ഈ വേനൽ കാലത്തു കൊട് മഞ്ഞു, ഒരു വല്ലാത്ത ഫീൽ ആയിരുന്നു അപ്പോൾ. ഒരു മഴ കൂടെ പെയ്താൽ പൊളിചാനെ, ഞാൻ മനസ്സിൽ ഓർത്തു.
കഴിഞ്ഞ തവണ മഴയത്തു കാറ്റാടികടവ് കാണാൻ വന്നത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. അന്ന് മഴയും മഞ്ഞും ഒരുമിച്ചു വിരുന്നു വന്നപ്പോൾ, ഹോ അത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു. (അന്ന് പകർത്തിയ വീഡിയോ
ആണ് താഴെ കൊടുത്തിരിക്കുന്നത്.)
https://www.youtube.com/watch?v=-9A1FzDR_SI
ഇത്തവണ ചെന്നപ്പോൾ മഴയില്ല, മഞ്ഞു കുറവാണ് പിന്നെ വേനൽകാലത്തിന്റെ ചെറിയൊരു വിളർച്ച എന്നിങ്ങനെയാണ് പൊതുവെ കണ്ട വ്യത്യാസം. (താഴെ കൊടിത്തിരുക്കുന്ന വീഡിയോ ഈ തവണ പോയപ്പോൾ പകർത്തിയതാണ്).
https://www.youtube.com/watch?v=21N8aEUZ418
Places to visit in Kattadikadavu:
കാറ്റാടികടവിനു സമീപമാണ് തുമ്പിതുള്ളും പാറ, മുനിയറ വ്യൂ പോയിന്റ് എന്നിവ.
കാറ്റാടികടവിൽ നിന്ന് സമീപമുള്ള മലയിലേക്ക് നടപ്പു വഴിയുണ്ട് അതിലെ നടന്നാൽ തുമ്പിതുള്ളും പാറ എന്ന വ്യൂ പോയിന്റിൽ എത്തും. കാറ്റാടികടവിനു വ്യൂ പോയിന്റിന് തൊട്ടു മുന്നേ, ഇടത്തോട്ടു ഒരു ചെറിയ നടപ്പ് വഴി കാണാം, അതിലെ ഒരു 50 മീറ്റർ നടന്നാൽ മണിയറ വ്യൂ പോയിന്റിൽ എത്തും
അതുകൂടാതെ തൊമ്മൻകുത്തു വെള്ളച്ചാട്ടം (Thommankuthu Waterfalls) ആനയാടികുത്തു വെള്ളച്ചാട്ടം (Anayadikuthu Waterfalls) എന്നിവ കാറ്റാടികടവിന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയുന്നു
Love Photography & Travel? Sign up for our newsletter and stay updated with the latest articles.
Leave a comment: